(ഒന്ന്)
ചാലിയാര്‍
ചാലായി
ചങ്ങാടം
നിന്നു.
തേക്കില്ല
തേവന്റെ
തേവാരം
നിന്നു.
തോക്കില്ല
തെക്കന്റെ
തേരോട്ടം
നിന്നു.
തേക്കില്ല
പുഞ്ചയ്ക്ക്
തേവുന്നൂ
നഞ്ച്.
മാവൂരില്‍
മുളയും മര
മാവൂറും
നഞ്ച്.
ചലമായി
ചാലിട്ട
ചെലവില്ലാ
നഞ്ച്.
ചാലിയാര്‍
അതു മോന്തി
അര്‍ബുദം
ചീറ്റി.
മലിനത്തില്‍
സ്ഖലനത്തില്‍
മരണത്തെ
പുല്‍കി.
=====
ചാലിയാര്‍
ചാലായി
ചങ്ങാടം
നിന്നു.
തേക്കില്ല
തേവന്റെ
തേവാരം
നിന്നു.
തോക്കില്ല
തെക്കന്റെ
തേരോട്ടം
നിന്നു.
തേക്കില്ല
പുഞ്ചയ്ക്ക്
തേവുന്നൂ
നഞ്ച്.
മാവൂരില്‍
മുളയും മര
മാവൂറും
നഞ്ച്.
ചലമായി
ചാലിട്ട
ചെലവില്ലാ
നഞ്ച്.
ചാലിയാര്‍
അതു മോന്തി
അര്‍ബുദം
ചീറ്റി.
മലിനത്തില്‍
സ്ഖലനത്തില്‍
മരണത്തെ
പുല്‍കി.
=====
മാവൂര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് 'മലപ്പുറം കലാകേ്രന്ദ' ത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടത്തിയ പരിപാടിയില്‍ അവതരിപ്പിച്ച കവിത. 'ചാലിയാര്‍ കവിതകള്‍'എന്നു പേരിട്ട, എട്ടു കുഞ്ഞു കവിതകളിലെ ഒന്നാമത്തെ കവിതയാണിത്. പ്രസ്തുത പരിപാടിയില്‍ വച്ചുതന്നെയാണ് 'ചാലിയാര്‍ കവിതകളു'ടെ പ്രകാശനവും നടന്നത്.
മറുപടിഇല്ലാതാക്കൂഇത് കൊള്ളാം ബാക്കി ഏഴ് കുഞ്ഞുകവിതകളും കൂടെ തരൂ
മറുപടിഇല്ലാതാക്കൂനന്ദി, ശ്രീ: അജിത്ത്, ബാക്കിയുള്ളവ താമസിയാതെ പോസ്റ്റു ചെയ്യാം.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് .
മറുപടിഇല്ലാതാക്കൂആശംസകള് ...
ചാലിയാറിലെ
മറുപടിഇല്ലാതാക്കൂനഞ്ച് കണ്ടിരുന്നവനും
ചാലിയാറിന്റെ
പാല്‍ പുഞ്ചിരി കാണുന്നവനും
ചാലിയാര്‍
ചാലാകുന്നത് കാണുന്നവനും
ഹൃദയം കൊണ്ടറിയുന്നീ വരികള്‍-
ബാക്കി കവിതകള്‍ കൂടി പോരട്ടെ സര്‍..
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ajith,pushpamgad kechery, സുശീല്‍ കുമാര്‍ പി പി എന്നിവര്‍ക്ക് നന്ദി. തുടര്‍ന്നും എന്നെ കളിക്കാന്‍ കൂട്ടുമെന്നു കരുതട്ടെ!
മറുപടിഇല്ലാതാക്കൂപ്രാസം ഒപ്പിച്ച കവിത നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂചാലിയാര് മലബാറിന്റെ ഉണങ്ങാത്ത വ്രണം ആയിരുന്നു .കറുത്തു കുറുകിയ ആ പുഴയെ ഞാന്‍ കണ്ടിട്ടുണ്ട് ..:(
മറുപടിഇല്ലാതാക്കൂചേട്ടാ,
മറുപടിഇല്ലാതാക്കൂഈ കുട്ടിക്കവിത വായിച്ചു കഴിഞ്ഞപ്പോള്‍ കപ്പലണ്ടി കൊറിച്ചോണ്ട് കൊത്തങ്കല്ലുകളി കാണുന്ന ആനന്ദം...
നല്ല പ്രാസകവിത...
ഒരു പതിനയ്യായിരം ആശംസകള്‍....!!
അവസാന വരിയിലെ 'സെന്‍സര്‍ബോര്‍ഡ്' വിഴുങ്ങിയാല്‍ കുട്ടികളെ വായിച്ചു കേള്‍പ്പിക്കാം....!!