2011, ജൂൺ 7, ചൊവ്വാഴ്ച

ചേക്കേറല്‍

ബാല്യം പോയ ബാലകൃഷ്ണന്‍
ആയില്യം
കര്‍ക്കടക്കൂറ്
സര്‍ക്കാര്‍ ചോറ്
പാര്‍ക്കാന്‍ വാര്‍പ്പ്
കണ്ണീര്‍ വാര്‍പ്പ്

എന്താ പണി?
പണം പറ്റുന്നു
മക്കളെ പാടത്തിറക്കാതിരിപ്പാന്‍
പണിപ്പെടുന്നു
പണയപ്പെടുന്നു

ചേറും ചെളിയുമില്ലാത്ത
നിരന്ന ലോകം സ്വപ്നം കണ്ട്
വയലും വരമ്പുമില്ലാത്ത
ഇരമ്പും നഗരത്തിലേക്ക്
ചേക്കേറിയതിനാല്‍
നേരും നെറിയും മാറിപ്പോയ
ഭൂമിയിലെ പീഢിതയെ
ചൊവ്വയില്‍ കണ്ടെത്തിയ
ചാനല്‍ കണ്ടെത്തി
മലര്‍ന്നു......

വിലക്കയറ്റത്തിന്റെ തലക്കനം
വട്ടി കൂട്ടിപ്പെരുക്കലായ്
അട്ടമേറി കുരുക്കിലായ്

അല്ലാ!
വിലക്കയറ്റത്തിനെതിരെ
വീമ്പിളക്കാന്‍
എനിക്കെന്തധികാരം?
വിതയ്ക്കുന്നില്ലാ;കൊയ്യുന്നില്ലാ
വിളമ്പിയാല്‍ ചെന്നിരിക്കും
കൈക്കരുത്തും മനക്കരുത്തും
കൈമോശം വന്നവന്‍

വിത്ത് മുളപ്പിക്കും വിദ്യ
പഠിപ്പിച്ചില്ല ഞാന്‍
മക്കളെ..........
വളരുമ്പോള്‍ അവരെന്നെ
പഠിപ്പിക്കും
വിദ്യകള്‍

അടുത്ത മിസ്ഡ്കാള്‍
വരുംമുമ്പിറങ്ങട്ടെ
ഓഫര്‍ തീരും മുമ്പ്
വാങ്ങണം കൂപ്പണൊന്ന്
...........


26 അഭിപ്രായങ്ങൾ:

 1. >> വിലക്കയറ്റത്തിനെതിരെ
  വീമ്പിളക്കാന്‍
  എനിക്കെന്തധികാരം?
  വിതയ്ക്കുന്നില്ലാ;കൊയ്യുന്നില്ലാ
  വിളമ്പിയാല്‍ ചെന്നിരിക്കും
  കൈക്കരുത്തും മനക്കരുത്തും
  കൈമോശം വന്നവന്‍<<
  ഇഷ്ടായി, ഈ ചിന്തകള്‍....

  മറുപടിഇല്ലാതാക്കൂ
 2. വിലക്കയറ്റത്തിനെതിരെ
  വീമ്പിളക്കാന്‍
  എനിക്കെന്തധികാരം?
  വിതയ്ക്കുന്നില്ലാ;കൊയ്യുന്നില്ലാ
  വിളമ്പിയാല്‍ ചെന്നിരിക്കും
  കൈക്കരുത്തും മനക്കരുത്തും
  കൈമോശം വന്നവന്‍

  ഇത് സത്യം..

  മറുപടിഇല്ലാതാക്കൂ
 3. പച്ചപ്പരമാർത്ഥങ്ങൾ.
  "വിത്ത് മുളപ്പിക്കും വിദ്യ
  പഠിപ്പിച്ചില്ല ഞാന്‍
  മക്കളെ........."
  ഇങ്ങനെ നമ്മളോരോരുത്തരും ചിന്തിച്ചതുകൊണ്ടാണ്‌ ഇന്ന് ആന്ധ്രയിൽ നിന്ന് അരി വരുന്നതും കാത്ത് ഇരിക്കേണ്ടിവരുന്നതും പൊന്നും വിലകൊടുത്ത് പച്ചക്കറികൾ വാങ്ങേണ്ടിവരുന്നതും.
  അല്ലാതെ കാലാകാലം മാറിവരുന്ന രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞിട്ടെന്താ കാര്യം?


  നന്നായി എഴുതി.
  ആശംസകളോടെ
  satheeshharipad.blogspot.com

  മറുപടിഇല്ലാതാക്കൂ
 4. നന്നായി........ ഈ തിരിച്ചറിവു നമുക്കെല്ലാര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ ............

  മറുപടിഇല്ലാതാക്കൂ
 5. കവിത വിളിച്ച് പറയുന്നു....വിവരമുള്ളവന്റെ വിവരമുള്ള കവിത....
  ഒരുപാടിഷ്ടമായി....
  പ്രതീക്ഷിക്കുന്നു നിലവാരച്യുതിയില്ലാതെ ഇനിയുമനേകം....
  അല്ലാ!
  വിലക്കയറ്റത്തിനെതിരെ
  വീമ്പിളക്കാന്‍
  എനിക്കെന്തധികാരം?
  വിതയ്ക്കുന്നില്ലാ;കൊയ്യുന്നില്ലാ
  വിളമ്പിയാല്‍ ചെന്നിരിക്കും
  കൈക്കരുത്തും മനക്കരുത്തും
  കൈമോശം വന്നവന്‍

  ഈ വരികൾ ഒരുപാട് നന്നായി....

  മറുപടിഇല്ലാതാക്കൂ
 6. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ Lipi Ranju,പരിണീത മേനോന്‍,പദസ്വനം,Satheesh Haripad,പ്രയാണ്‍ ,ശ്രീദേവി,രഞ്ജിത്ത് കലിംഗപുരം എന്നിവര്‍ക്ക് നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. വിതയ്ക്കുന്നില്ലാ;കൊയ്യുന്നില്ലാ - ഒരു സർക്കാർ ഉദ്യോഗസ്ഥൻ! നന്നായി.

  മറുപടിഇല്ലാതാക്കൂ
 8. അടുത്ത മിസ്ഡ്കാള്‍
  വരുംമുമ്പിറങ്ങട്ടെ
  ഓഫര്‍ തീരും മുമ്പ്
  വാങ്ങണം കൂപ്പണൊന്ന്
  ...........


  like !!

  മറുപടിഇല്ലാതാക്കൂ
 9. വരികള്‍ നന്നായിട്ടുണ്ട് ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 10. ഓര്‍മകളിലെവിടൊക്കെയോ ഒന്നു നുള്ളി....!

  എന്റെ അച്ഛന്റെ കൈക്കോട്ടു പിടിച്ച കയ്യിന്റെ മണവും..!!

  മറുപടിഇല്ലാതാക്കൂ
 11. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ശ്രീനാഥന്‍,ഉമേഷ്‌ പിലിക്കോട് ,ponmalakkaran,INTIMATE STRANGER,ഒ എം ഗണേഷ് ഓമാനൂര്‍ എന്നിവര്‍ക്ക് നന്ദി!

  മറുപടിഇല്ലാതാക്കൂ
 12. “വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, വിളമ്പിയാല്‍ ചെന്നിരിക്കും..”
  ബൂലോകത്ത് കവിവേഷക്കാരല്ലാതെ , കവികളും ഉണ്ടെന്നു ബോധ്യപ്പെടുത്തിയ രചന.
  മുഖം‌മൂടിയില്ലാത്ത അഭിനന്ദനം..

  മറുപടിഇല്ലാതാക്കൂ
 13. ഇനി
  ആര് വിത്യ്ക്കും
  ആര് കൊയ്യും
  ആര് വിളമ്പും ?
  അതെ ആര് വിളമ്പും,
  വിളമ്പണ്ടവൾ പണം കൊയ്യാൻ പോയിട്ടുണ്ടാവും.
  വിളമ്പുന്നതു പോയിട്ട് കൂടിരിയ്ക്കാനെങ്കിലും പറ്റിയാൽ നന്ന്.

  മറുപടിഇല്ലാതാക്കൂ
 14. ഭൂമിയിലെ പീഢിതയെ
  ചൊവ്വയില്‍ കണ്ടെത്തിയ
  ചാനല്‍ ...........

  മറുപടിഇല്ലാതാക്കൂ
 15. nannayi ennu vilakayattam mukalilotu manushya jeevitham thazhott!!!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 16. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ അനില്‍കുമാര്‍ . സി.പി, വെഞ്ഞാറന്‍,Kalavallabhan,Rishad, praveen (abiprayam.com),mallunni എന്നിവര്‍ക്ക് നന്ദി!

  മറുപടിഇല്ലാതാക്കൂ
 17. VERY NICE ONE!!!!!
  IF U LIKE MY BLOG PLZ FOLLOW AND SUPPORT ME!

  മറുപടിഇല്ലാതാക്കൂ
 18. ഒരുപാട് ആശയങ്ങള്‍ പറഞ്ഞ ഒരു നല്ല കവിത. ഇഷ്ടായി ...

  മറുപടിഇല്ലാതാക്കൂ