2011, മേയ് 13, വെള്ളിയാഴ്‌ച

ചാലിയാര്‍ കവിതകള്‍ (അഞ്ച്)

വെച്ചൂരി
പ്പേരുള്ള
ആറു കറക്കും
പയ്യിന്റെ, പേറ്റന്റ്
കയറോടെ വിറ്റൂ.
ഗോമൂത്ര ഗന്ധമേ-
റ്റര്‍ക്കന്‍ പടിഞ്ഞാറ്
പാര്‍ലറില്‍ പോയി
കരിക്കുമാന്തി
മണലൂറ്റു
തൊഴിലാളി
തൊഴില്‍ തേടി
തൊഴിമേടിച്ചാടി
ചെളിമാന്തിപ്പാടീ
''ഗാട്ടിലേക്കച്ച്യൂതാ
കേറല്ലേ, ബസുമതി
പ്പാടത്തെ റവറിന്റെ
പാലെടുക്കാം....''
പാട്ടു നിലച്ചപ്പോള്‍
പാടം നികന്നപ്പോള്‍
ശേഷിച്ചതീവാഴ
ക്കാടു മാത്രം?
........... 

4 അഭിപ്രായങ്ങൾ:

 1. കാലികപ്രസക്തമായ വരികള്‍..
  നല്ല എഴുത്തിന് ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. വ്യത്യസ്ഥത രുചിച്ചു..!

  മറുപടിഇല്ലാതാക്കൂ
 3. ശ്വാസംവിടാതെ വായിച്ചു തീര്‍ത്തു..
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. മിശ്രചാപ്പ് (തക - തക്കിട്ട)താളത്തിലുള്ള ഈ കവിത വളരെ മനോഹരമായിരിക്കുന്നൂ..കാലിക പ്രസക്തിയുള്ള ചാലിയാർ കവിതകൾ എല്ലാം തന്നെ വായിച്ചൂ.. കുറച്ച് വാക്കുകൾകൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരിക്കുന്നൂ.. നല്ല കവിതകൾക്ക് എന്റെ മനസ്സ് നിറഞ്ഞ മോദനം..

  മറുപടിഇല്ലാതാക്കൂ