2011, മേയ് 18, ബുധനാഴ്‌ച

ചാലിയാര്‍ കവിതകള്‍ (ആറ്)

ചാലിയാര്‍
ചരമത്തിന്‍
ചതിവോര്‍ത്തി-
ട്ടെന്തോ
മാറത്തടിച്ചില്ല
മാലോകരാരും
മാലോകരക്കാരെ
മാറാത്ത മാലോ
മേലേ കരക്കാരെ
മാറത്തു കല്ലോ?
മാറാത്തൊരാച്ചോര
മാറാപ്പു പേറി
മാറാത്തൊരാമര-
ആപ്പൂരി മാറ്റീ
മാറാത്താ വാനരന്‍
വാലു കുടുക്കി......
കായം കലക്കുന്നൊ-
രീ കക്കയത്തില്‍
കാലന്‍ കലക്കുന്ന
കണ്ണീരിനുപ്പിന്‍
കപ്പം പിരിക്കുന്നു
ബലിയാടു മാവൂര്‍. 

6 അഭിപ്രായങ്ങൾ:

 1. യെന്താദ്, കുഞ്ഞുണ്ണികവിത്യോ?
  വായിച്ച് നാക്കുളുക്കി :)

  എഴുത്ത് ഇഷ്ടപെട്ട്. പക്ഷേ ഉള്ളിലെ ആശയം എനിക്കത്ര പരിചിതമല്ലെന്ന് തോന്നണു.

  മാലോകരക്കാരെ
  മാറാത്ത മാലോ (ഇവ്ടെന്തോരു കല്ലുകടി ഫീല്യോന്ന് ഡൌട്ട്)

  മറുപടിഇല്ലാതാക്കൂ
 2. ഉമേഷ്‌ പിലിക്കോട്, jayarajmurukkumpuzha, ചെറുത് നന്ദി!

  മറുപടിഇല്ലാതാക്കൂ